Tamil director Mohan G arrested over comments on Palani Panchamritham
ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രധാനപ്പെട്ട പ്രസാദമായ പഞ്ചാമൃതം സംബന്ധിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്തിയിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ കേട്ടിട്ടുണ്ടെന്നായിരുന്നു പരാമര്‍ശം.
തിരുമല തിരുപ്പതിയിലെ പ്രസാദമായ ലഡ്ഡൂവില്‍ മൃഗ കൊഴുപ്പ് കലര്‍ത്തിയിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു പരാമര്‍ശം. ഇതേതുടര്‍ന്ന് ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരികയും ഒരു സംഘടന ട്രിച്ചി പൊലീസിന് പരാതി നല്‍കുകയുമായിരുന്നു.
ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഇയാളെ ചെന്നൈയില്‍ വെച്ച് അറസ്റ്റുചെയ്യുകയുമായിരുന്നു. പഴയ വണ്ണാരപ്പേട്ടൈ, താണ്ഡവം, ദ്രൗപതി തുടങ്ങി നിരവധി തമിഴ് സിനിമകളുടെ സംവിധായകനാണ് മോഹന്‍ ജി.
Keywords: Tamil director Mohan G, Arrest, Panchamritham, Comment
COMMENTS