ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്...
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്.
തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്റെ വാദം. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങാനിരിക്കുകയായിരുന്നു.
Key words: Supreme Court, Bail , Actor Siddique
COMMENTS