ഷിരൂര്‍: കാണാതായ അര്‍ജുനടക്കമുള്ളവരെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച...
ഷിരൂര്‍: കാണാതായ അര്‍ജുനടക്കമുള്ളവരെ കണ്ടെത്താന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ ഇന്നും തുടരും. ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാര്‍ ഒരാഴ്ച കൂടി നീട്ടാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. നാവികസേനയും ഇന്ന് തെരച്ചിലില്‍ പങ്കുചേരും. ഡ്രഡ്ജര്‍ ഉപയോഗിച്ച് കൂടുതല്‍ സ്‌പോട്ടുകളില്‍ പരിശോധന നടത്തും. തിരച്ചിലിന്റെ ഭാഗമാകാന്‍ റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ ഇന്ന് ഷിരൂരിലെത്തും. തിരച്ചിലിനിടെ കണ്ടെത്തിയ അസ്ഥിഭാഗം പരിശോധനക്കായി ഫൊറന്‍സിക് ലാബിലേക്ക് അയച്ചു.
അസ്ഥിഭാഗം മംഗളൂരിലെ ഫോറന്‍സിക് ലാബിലേക്കാണ് അയച്ചത്. ലക്ഷ്മണ്‍ നായികിന്റെ ചായക്കട ഉണ്ടായിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥിഭാഗം കണ്ടെത്തിയത്. മനുഷ്യന്റേതാണെന്നാണ് സംശയം. ഇന്നലെ തിരച്ചില്‍ അവസാനിപ്പിക്കുന്നതിന് മുന്‍പാണ് അസ്ഥിഭാഗം കിട്ടിയത്. തുടര്‍ന്ന് കരയിലേക്കെത്തിച്ച് ജില്ലാ ഭരണകൂടത്തെ ഉള്‍പ്പെടെ അറിയിക്കുകയായിരുന്നു. കൈയുടെ ഭാഗമാണ് അസ്ഥിയെന്ന സംശയവും ഉയരുന്നുണ്ട്. ഇത് മനുഷ്യന്റെ അസ്ഥിയാണെങ്കില്‍ ഇന്നുച്ചയോടെ തന്നെ സ്ഥിരീകരണം കിട്ടും. അങ്ങനെയെങ്കില്‍ ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.
Key Words: Shirur Search, Arjun Missing Case, Bone
COMMENTS