South Indian superstar Rajinikanth says he knows nothing about the Justice Hema Committee report
ചെന്നൈ: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. മലയാള സിനിമയിലെ കൊള്ളരുതായ്മകള്‍ പുറത്തു കൊണ്ടുവന്ന ഹേമ കമ്മിറ്റിയുടേതുപോലെ ഒരു അന്വേഷണം തമിഴിലും വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് രജനിയുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കറിയില്ല. തമിഴ് സിനിമയിലും ഇതുപോലെ സമിതി വേണോ എന്ന ചോദ്യത്തിനും തനിക്കറിയില്ലെന്നായിരുന്നു രജനിയുടെ മറുപടി.
ഇതിനിടെ, നടി രാധികാ ശരത് കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെച്ചൊല്ലി മാധ്യമപ്രവര്‍ത്തകരും തമിഴ് നടന്‍ ജീവയും തമ്മില്‍ വാക്കേറ്റമുണ്ടായി. തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവുമില്ലെന്നും എല്ലാം മലയാള സിനിമയില്‍ മാത്രമാണെന്നും ജീവ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു.
തേനിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍. ഈ സമയത്താണ് മാധ്യമപ്രവര്‍ത്തകര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും രാധികയുടെ വെളിപ്പെടുത്തലും സംബന്ധിച്ച് ചോദിച്ചത്.
നല്ലൊരു പരിപാടിക്ക് വന്നിരിക്കുന്നതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നു ജീവ പറഞ്ഞു. വീണ്ടും ചോദ്യം വന്നപ്പോഴാണ് തമിഴ് സിനിമയില്‍ ഒരു പ്രശ്‌നവുമില്ലെന്നും മലയാള സിനിമയിലാണ് പ്രശ്‌നങ്ങളെന്നും ജീവ പ്രതികരിച്ചത്.
മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണ്. സൗഹൃദാന്തരീക്ഷമാണ് സിനിമാ സെറ്റുകളില്‍ വേണ്ടത്. പല ഇന്‍ഡസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
Summary: South Indian superstar Rajinikanth says he knows nothing about the Justice Hema Committee report. Rajini's response comes at a time when there is a strong demand for an investigation in Tamil as well as the Hema Committee which brought out the malpractices in Malayalam cinema.
COMMENTS