Port Blair, the capital of Andaman Islands, is being renamed as ``Sri Vijaya Puram'' by the central government. Home Minister Amit Shah informed about
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിനെ കേന്ദ്ര സര്‍ക്കാര്‍ ''ശ്രീ വിജയ പുരം'' എന്ന് പുനര്‍നാമകരണം ചെയ്യുന്നു.
ആഭ്യന്തര മന്ത്രി അമിത് ഷായാണ് എക്‌സിലൂടെ പുനര്‍നാമകരണ കാര്യം അറിയിച്ചത്. സ്വാതന്ത്ര്യ സമരത്തിലെ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും ശ്രീവിജയപുരം പ്രതീകപ്പെടുത്തുന്നുവെന്ന് അമിത് ഷാ കുറിച്ചു.
പോര്‍ട് ബ്‌ളെയര്‍ എന്ന പേരിന് കൊളോണിയല്‍ പാരമ്പര്യമുണ്ട്. ശ്രീവിജയപുരം നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നേടിയ വിജയത്തെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ അതുല്യമായ പങ്കിനെയും പ്രതീകപ്പെടുത്തുന്നു.''
''ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും സമാനതകളില്ലാത്ത സ്ഥാനമുണ്ട്. ഒരുകാലത്ത് ചോള സാമ്രാജ്യത്തിന്റെ നാവികത്താവളമായിരുന്ന ദ്വീപ് പ്രദേശം ഇന്ന് നമ്മുടെ തന്ത്രപരവും വികസനവുമായ സ്വപ്നങ്ങള്‍ക്ക് നിര്‍ണായക അടിത്തറയായി മാറിയിരിക്കുന്നു.
സെല്ലുലാര്‍ ജയില്‍ ദേശീയ സ്മാരകത്തിന്റെ പേരിലും ഈ നഗരം പ്രശസ്തമാണ്, ഇത് ഒരു കാലത്ത് നിരവധി സ്വാതന്ത്ര്യസമര സേനാനികളെയും മറ്റുരാജ്യക്കാരെയും ഇവിടെ തടവില്‍ പാര്‍പ്പിച്ചിരുന്നു.
ഇവിടെയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവര്‍ണ പതാക ഉയര്‍ത്തിയതും വീര്‍ സവര്‍ക്കറെ പോലുള്ളവര്‍ ജയില്‍വാസമനുഷ്ഠിച്ചതെന്നും അമിത് ഷാ അനുസ്മരിച്ചു.
വിക്കി പീഡിയയിലും മറ്റും ഇതിനകം തന്നെ പുനര്‍നാമകരണം രേഖപ്പെടുത്തിക്കഴിഞ്ഞു.
Summary: Port Blair, the capital of Andaman Islands, is being renamed as ``Sri Vijaya Puram'' by the central government. Home Minister Amit Shah informed about the renaming through X.
COMMENTS