മലപ്പുറം : മലപ്പുറത്ത് നിപ ഭീതി നിലനില്‍ക്കുന്ന രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നാണ് സാമ്പ...
മലപ്പുറം : മലപ്പുറത്ത് നിപ ഭീതി നിലനില്‍ക്കുന്ന രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാമ്പിള്‍ ശേഖരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നാണ് സാമ്പിള്‍ ശേഖരണം നടത്തിയത്. കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, നിപ ബാധയെ തുടര്‍ന്ന് മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. 0483 273 2010, 0483 273 2060 എന്നിങ്ങനെയാണ് കോണ്‍ടാക്റ്റ് നമ്പര്‍. മൊബൈല്‍ ടവര്‍ ലൊക്കേഷന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ച 24 വയസുകാരന്റെ കോണ്‍ടാക്റ്റ് ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് എത്തിയശേഷം എവിടെയെല്ലാം പോയി എന്നുമുള്ള വിവരവും ശേഖരിക്കുന്നുണ്ട്.
COMMENTS