കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയി...
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. 56,000 രൂപയിലേയ്ക്ക് എത്തുമെന്ന് സൂചനയാണ് വിപണി നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലൂടെയാണ് കടന്നുപോകുന്നത്.
ഒരു ഗ്രാമിന് 6960 രൂപയാണ് വില ഇന്നത്തേയും വില. 6885 രൂപയില്‍ നിന്നാണ് വില പെട്ടെന്ന് ഉയര്‍ന്നത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിനാകട്ടേ 55,680 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില ഗ്രാമിന് 95.90 രൂപയും കിലോഗ്രാമിന് 95,900 രൂപയുമാണ് ഇന്നത്തെ വില.
സെപ്റ്റംബര്‍ 2 മുതല്‍ 5 വരെ മാറ്റമില്ലാതെ തുടര്‍ന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച താഴ്ച്ചകള്‍ രേഖപ്പെടുത്തിയ ഒരു മാസമാണ് കടന്നുപോയത്. ആഗസ്റ്റില്‍ സ്വര്‍ണം വാങ്ങാന്‍ നല്ല അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരത്തിന് പിന്നാലെ വലിയ തിരിച്ചടിയും വിപണിയില്‍ നേരിട്ടു. വലിയ കുതിപ്പാണ് പിന്നീട് സ്വര്‍ണ വിലയില്‍ ഉണ്ടായത്.
Key Words: Gold prices, Hike, Kerala
COMMENTS