കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായാണ് വര്‍ദ്ധിച്ചത്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിലേക്ക്. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം ചരിത്രത്തിലാദ്യമായി ഗ്രാമിന് 7000 രൂപയും പവന് 56000 രൂപയുമായി സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വിലവര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഗ്രാമിന് 7060 രൂപയും പവന് 56480 രൂപയുമാണ് ഇന്നത്തെ വില. എന്നാല്‍ ഇന്ന് പണിക്കൂലി അടക്കം 61,140 രൂപയ്ക്കു മാത്രമേ ഒരു പവന്‍ സ്വര്‍ണ്ണം ലഭിക്കുകയുള്ളൂ. അമേരിക്കയില്‍ പലിശ കുറയാനുള്ള സാധ്യത, ഇസ്രയേല്‍ - ഹിസ്ബുല്ല സംഘര്‍ഷം എന്നിവയാണ് റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണ്ണവില ഉയരാന്‍ കാരണം.
Keywords: Gold price, High, Record
COMMENTS