കൊച്ചി: വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതിനു സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളിന്‍മേല്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങ...
കൊച്ചി: വൈദ്യുതി നിരക്ക് പരിഷ്‌കരിക്കുന്നതിനു സംസ്ഥാന വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിട്ടുള്ള നിര്‍ദേശങ്ങളിന്‍മേല്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പ് നാളെ. രാവിലെ 10.30 മുതല്‍ എറണാകുളം കോര്‍പറേഷന്‍ ടൗണ്‍ ഹാളിലായിരിക്കും പൊതു തെളിവെടുപ്പ് നടത്തുക.
ഇതു കൂടാതെ തപാല്‍ മുഖേനയും ഇ മെയില്‍ -kserc@erckerala.org മുഖേനയും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
രണ്ട് മാര്‍ഗങ്ങളിലൂടെയും അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍, കെ പി എഫ്സി ഭവനം, സി വി രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 ന് അഞ്ചു മണിവരെ സ്വീകരിക്കും.
Key Words: Electricity Tariff, Regulatory Commission, KSEB
COMMENTS