Director Ranjith gets anticipatory bail
കോഴിക്കോട്: യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 2012 ല്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കുടിപ്പിച്ച ശേഷം പീഡനത്തിനിരയാക്കി എന്നതാണ് കേസ്.
രഞ്ജിത്ത് നിര്‍മ്മാതാവായ `ബാവൂട്ടിയുടെ നാമത്തില്‍' എന്ന സിനിമയുടെ ലൊക്കേഷന്‍ പാക്കപ്പ് നടക്കുന്ന സമയത്താണ് പീഡിപ്പിച്ചതെന്നാണ് കേസ്. രഞ്ജിത്തിനെതിരെ പ്രകൃതി വിരുദ്ധ പീഡനം. ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ലൈംഗികാതിക്രമം നടത്തിയെന്നുള്ള ബംഗാളി നടിയുടെ പരാതിയിന്മേല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്തിന് നഷ്ടപ്പെട്ടിരുന്നു.
Keywords: Director Ranjith, anticipatory bail, Court,
COMMENTS