Actress Charmila made allegation that Veteran film director Hariharan asked through actor Vishnu whether she would adjust physically
കൊച്ചി: മലയാള സിനിമയില്‍ വന്മരങ്ങള്‍ വീണുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ കുടുങ്ങിയിരിക്കുന്നത് മുതിര്‍ന്ന സംവിധായകന്‍ ഹരിഹരനാണ്. ആരോപണം ഉന്നയിച്ചിരിക്കുന്നത് നടി ചാര്‍മിളയും. താന്‍ വഴങ്ങുമോ എന്ന് ഹരിഹരന്‍ നടന്‍ വിഷ്ണു വഴി ചോദിച്ചുവെന്നാണ് ചാര്‍മിള ഉന്നയിച്ച ആരോപണം. ഇക്കാര്യം വിഷ്ണു സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ, ഹരിഹരനും കുരുക്കിലായിരിക്കുകയാണ്.
നേരിട്ട് ശാരീരിക ഉപദ്രവം ചെയ്തിട്ടില്ലെന്ന ആശ്വാസം വയോധികനായ സംവിധായകനുള്ള ആശ്വാസം. ഹരിഹരന്‍ സിനിമയില്‍ എത്തിയിട്ടു തന്നെ 50 വര്‍ഷം പിന്നിടുന്നു. അഡ്ജസ്റ്റ്‌മെന്റിന് ചാര്‍മിള തയ്യാറാകുമോ എന്ന് അന്വേഷിക്കാന്‍ ഹരിഹരന്‍ തന്നോട് പറഞ്ഞുവെന്നാണ് വിഷ്ണു വെളിപ്പെടുത്തിയിരിക്കുന്നത്.
പരിണയം എന്ന സിനിമയുടെ ചര്‍ച്ചക്കിടയിലായിരുന്നു ഹരിഹരന്‍ ലൈംഗിക താത്പര്യം അറിയിച്ചത്. വളരെ സീനിയറായ സംവിധായകന്‍ ഇങ്ങനെ പെരുമാറിയത് എന്നെയും ചാര്‍മിളയേയും ഞെട്ടിച്ചു. ഹരിഹരനെ പോലെ ഒരാളില്‍ നിന്ന് ഇതു പ്രതീക്ഷിച്ചില്ലെന്നും വിഷ്ണു പറയുന്നു.
ഹരിഹരന്‍ എന്റെ അയല്‍വാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹം സിനിമയില്‍ എന്നെ പരിഗണിച്ചത്. ഞാനും ചാര്‍മിളയും ബാല്യകാല സുഹൃത്തുക്കളാണ്. അങ്ങനെയാണ് എന്നോട് ഇക്കാര്യം ചോദിക്കാന്‍ പറഞ്ഞത്. ചാര്‍മിള കൊടുക്കുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ചാര്‍മിള പരിണയത്തിലെ കഥാപാത്രത്തിന് ഒ കെ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇക്കാര്യം അറിഞ്ഞ ചാര്‍മിള ക്ഷുഭിതയായി. ഹരിഹരനെ പോലെ ഒരാള്‍ ഇങ്ങനെ ചോദിക്കുമെന്നു ഞങ്ങള്‍ ഇരുവരും പ്രതീക്ഷിച്ചില്ല. അദ്ദേഹം മാന്യനായി നിന്നു മറ്റുള്ളവരെ കൊണ്ട് കാര്യങ്ങള്‍ ഓപ്പറേറ്റു ചെയ്യിക്കുന്നയാളാണ്. അതാണ് എന്നെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നിലും.
എന്നോട് അഡ്ജസ്റ്റ്‌മെന്റ് തയ്യാറല്ലാത്തവര്‍ എന്റെ സിനിമയില്‍ വേണ്ടെന്ന് ഹരിഹരന്‍ അന്നു തറപ്പിച്ചു പറഞ്ഞു. ചാര്‍മിഴ വഴങ്ങാത്തതിനെ തുടര്‍ന്നു അവര്‍ക്കു മാത്രമല്ല, തനിക്കും ആ ചിത്രത്തില്‍ അവസരം കിട്ടിയില്ലെന്നും വിഷ്ണു പറഞ്ഞു. തനിക്കു വഴങ്ങാത്ത നടിമാരെ ഷൂട്ടിംഗ് വേളയില്‍ പൊരിക്കുകയാണ് ഹരിഹരന്റെ രീതിയെന്നും വിഷ്ണു പറയുന്നു.
ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടി ചാര്‍മിള തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞത്. സിനിമയിലെ ഇത്തരം അനുഭവങ്ങളെക്കുറിച്ചു ചാര്‍മിള മുന്‍പും പ്രതികരിച്ചിട്ടുണ്ടെങ്കിലും അന്ന് അതാരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.
അങ്ങേയറ്റം മോശം അനുഭവങ്ങളാണ് മലയാള സിനിമയില്‍ നിന്നുണ്ടായിട്ടുള്ളത്. 28 പേര്‍ പലപ്പോഴായി തന്നോടു മോശമായി പെരുമാറിയെന്നും ചാര്‍മിള പറഞ്ഞു.
'അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും' എന്ന സിനിമയുടെ നിര്‍മാതാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എം പി മോഹനനും പ്രൊഡക്ഷന്‍ മാനേജര്‍ ഷണ്‍മുഖനും കൂട്ടുകാരും ചേര്‍ന്നു മുറിയില്‍ കടന്നുകയറി ആക്രമിക്കാന്‍ ശ്രമിച്ചു. എന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ ആക്രമിച്ചു. പുരുഷ അസിസ്റ്റന്റിനെ മര്‍ദ്ദിച്ചു. ഹോട്ടലിലെ റിസപ്ഷനിസ്റ്റും കൂട്ടുനിന്നു. ഇറങ്ങിയോടിയ എന്നെ ഒരു ഓട്ടോ റിക്ഷാ ഡ്രൈവറാണ് സ്ഥലത്തുനിന്നു രക്ഷിച്ചത്. അന്നു ഞാന്‍ കതകു തുറന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആ സിനിമയിലുണ്ടായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പെട്ടുപോയിരുന്നു. അവരുടെ ജീവിതം ബുദ്ധിമുട്ടിലാക്കേണ്ടെന്നു കരുതി പേരുകള്‍ പറയുന്നില്ല.
മോശമായി പെരുമാറിയവരുടെ കൂട്ടത്തില്‍ സംവിധായകരും നിര്‍മാതാക്കളും നടന്മാരുമുണ്ട്. ചാര്‍മിള പറഞ്ഞു. തനിക്ക് ഒരു മകനുണ്ടെന്നും സ്വസ്തമായി കഴിയാന്‍ ആഗ്രഹിക്കുന്നതിനാല്‍ നിയമ നടപടികളിലേക്കു കടക്കുന്നില്ലെന്നും ചാര്‍മിള വ്യക്തമാക്കി.
നാലു ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള തനിക്ക് ഏറ്റവും മോശം അനുഭവങ്ങളുണ്ടായിട്ടുള്ളത് മലായളത്തില്‍ മാത്രമാണെന്നും നടി പറഞ്ഞു.
സംവിധായകന്‍ ഹരിഹരന്റെ പേര് നേരത്തേ മറ്റൊരു നടി തെറ്റായി പറഞ്ഞിരുന്നു. ഹരികുമാര്‍ തന്നെ ഉപദ്രവിച്ചുവെന്നതിനു പകരം അവര്‍ പറഞ്ഞത് ഹരിഹരന്റെ പേരായിരുന്നു. ഇപ്പോള്‍ ഹരിഹരനും കുടുങ്ങിയിരിക്കുന്നു.
COMMENTS