കൊച്ചി: പൊലീസിന്റെ സ്വര്‍ണവേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കരിപ്പൂര്‍ കേന്ദ്...
കൊച്ചി: പൊലീസിന്റെ സ്വര്‍ണവേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കരിപ്പൂര്‍ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കസ്റ്റംസ് പ്രിവന്റീവ് കൊച്ചിയില്‍ യോഗം ചേര്‍ന്നു.
മലപ്പുറം എസ് പി യായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ പത്മാവതിക്കാണ് അന്വേഷണ ചുമതല.
അതേസമയം, എ ഡി ജി പി എംആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
ഷെയ്ക് ദര്‍വേഷ് സാഹിബ്, ജി സ്പര്‍ജന്‍ കുമാര്‍, തോംസണ്‍ ജോസ്, എസ് മധുസൂദനന്‍, എ ഷാനവാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക.
Key Words: Customs, Investigation, Gold Hunt, Police


COMMENTS