The state secretariat of the party came out with a statement against PV Anwar, stating that all the control in the CPM was in the hands of CM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സിപിഎമ്മില്‍ തത്കാലം നിയന്ത്രണമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയില്‍ തന്നെയെന്നു വ്യക്തമാക്കിക്കൊണ്ട്, പി വി അന്‍വറിനെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനുയമായി രംഗത്തുവന്നു.
പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ ആരോപണങ്ങളെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
പാര്‍ട്ടിയില്‍ ചിലരുടെ പിന്തുണയോടെയാണ് സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ പടപ്പുറപ്പാടിന് ഇറങ്ങിയതെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി, ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാര്‍ എന്നിവര്‍ക്കെതിരേയായിരുന്നു അന്‍വര്‍ പരസ്യമായി അഴിമതി ആരോപണവും കൊലപാതകക്കുറ്റവും വരെ ആരോപിച്ചത്.
എന്നാല്‍, ഇന്നലെ മുഖ്യമന്ത്രി രണ്ടു മണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തിലൂടെ ആരോപണങ്ങളെല്ലാം തള്ളികക്കളയുകയും ശശിക്കും അജിത് കുമാറിനും കഌന്‍ ചിറ്റ് നല്കുകയും ചെയ്തുരുന്നു. അന്‍വര്‍ കോണ്‍ഗ്രസില്‍ നിന്നു വന്നയാളാണെന്നും ആ പാരമ്പര്യമാണ് കാണിക്കുന്നതെന്നും വരെ പിണറായി പറഞ്ഞു.
ഇതോടെ, അന്‍വറിനെ മുന്‍നിറുത്തി പാര്‍ട്ടിയില്‍ കലാപത്തിനിറങ്ങിയവരും വെട്ടിലായി. പാര്‍ട്ടിയില്‍ ശക്തമായ എതിര്‍പ്പുണ്ടായിട്ടും മുഖ്യമന്ത്രി അതെല്ലാം തള്ളിയാണ് ശശിയേയും അജിത് കുമാറിനെയും സംരക്ഷിക്കുന്ന നിലപാട് എടുത്തത്. ഇനി പാര്‍ട്ടിയിലെ തിരുത്തല്‍ വാദികള്‍ക്കു മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തു വരിക മാത്രമാണ് വഴി. ആത്മഹത്യാപരമാവുമെന്നതിനാല്‍ അതിന് തത്കാലം ആരും മുതിരാനിടയില്ല. തത്കാലം അന്‍വര്‍ പത്തിമടക്കുക മാത്രമാവും പോംവഴി.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല.
പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു.
Summary: The state secretariat of the party came out with a statement against PV Anwar, stating that all the control in the CPM was in the hands of Chief Minister Pinarayi Vijayan. The party made it clear that Anwar's allegations weaken the party and the ruling front. The statement says that there is no agreement with Anwar in the current issues.
COMMENTS