മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന...
മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരില്‍ യുവതിയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് പരാതി. പൈങ്കണ്ണൂര്‍ സ്വദേശി അബ്ദുല്‍ മജീദിന്റെ ഭാര്യ ഹസ്ന ഷെറിന്‍ (27) മകള്‍ ജിന്ന മറിയം (3) മകന്‍ ഹൈസും (5) എന്നിവരെയാണ് കാണാതായത്.
മൂന്ന് പേരെയും ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. ശനിയാഴ്ച്ച വൈകീട്ട് ഹസ്ന തന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് യാത്രയായത്.
പിന്നീട് ബന്ധുവീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോള്‍ അവിടെയെത്തിയല്ലെന്നുള്ള വിവരം ആണ് ലഭിച്ചത്. പിന്നീട് അബ്ദുല്‍ മജീദ് കുറ്റിപ്പുറം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് ഫോണിന്റെ ലൊക്കേഷന്‍ ചേളാരി ഭാഗത്തു ഉണ്ടെന്ന് കണ്ടെത്തി. പിന്നീട് ലൊക്കേഷന്‍ ലഭിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
Key Words: Missing Case, Complaint, Children Missing, Valanchery Painkannur
COMMENTS