ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാര്‍മര്‍ സെക്ടറിലെ ഉത്തരലൈയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു. രാത്രിയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സ...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബാര്‍മര്‍ സെക്ടറിലെ ഉത്തരലൈയില്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണു. രാത്രിയില്‍ പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. വ്യോമസേനയുടെ മിഗ് 29 യുദ്ധ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടു.
വിമാനം തകര്‍ന്നുവീണത് ജനവാസമേഖലയിലല്ലാതിരുന്നതിനാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു.
Key Words: Air Force MiG 29 Fighter Jet, Crash, Rajasthan, Pilot
COMMENTS