Actors Rishi S Kumar and Aishwarya Unni got married
കൊച്ചി: നടനും നര്‍ത്തകനുമായ റിഷി.എസ്.കുമാര്‍ (മുടിയന്‍) വിവാഹിതനായി നടിയും നര്‍ത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് വധു. കഴിഞ്ഞ ആറു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തുകൊണ്ടുള്ള റിഷിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
നര്‍ത്തകനായാണ് കലാജീവിതം ആരംഭിച്ചതെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലെ മുടിയന്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ ജനശ്രദ്ധപിടിച്ചുപറ്റിയ താരമാണ് റിഷി. അടുത്തിടെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Keywords: Rishi S Kumar, Aishwarya Unni, Marriage, Big boss
COMMENTS