കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം...
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചിലിന്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിന്റെ തീരങ്ങളിലും തിരച്ചില്‍ നടത്തും.
ഔദ്യോഗിക തിരച്ചില്‍ ഇന്ന് അവസാനിച്ചാലും പ്രദേശവാസികള്‍ ആവശ്യപ്പെട്ടാല്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. നിലമ്പൂരിലെ ഉള്‍വനത്തിലും മറ്റും നടക്കുന്ന തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഒറ്റയ്ക്ക് പോവരുതെന്നും മന്ത്രി പറഞ്ഞു.
Key Words: Wayanad Landslide, Searching
COMMENTS