Vinesh Phogat announces retirement
പാരീസ്: ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം.
ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും സ്വപ്‌നങ്ങള്‍ തകര്‍ന്നെന്നും അതിനാല്‍ ഗുസ്തിയോട് വിടപറയുകയാണെന്നും എല്ലാവരും ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
50 കിലോഗ്രാം ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തി സെമിയില്‍ എത്തിയതിനു പിന്നാലെ 100 ഗ്രാം ശരീരഭാരം കൂടുതലാണെന്നു കണ്ടെത്തി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു.
ഈ തീരുമാനത്തിനെതിരെ നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. നടപടിക്കെതിരെ വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ കായിക കോടതി ഇന്നു വിധി പറയും.
Keywords: Olympics, Vinesh Phogat, Retirement, Court
COMMENTS