കൊച്ചി: മെത്രാന്‍മാരെയും, വ്യാജ രേഖ കെട്ടി ചമച്ചവരെയും സഭ ആസ്ഥാന കാര്യാലയത്തില്‍ നടക്കുന്ന സിനഡില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ച് ...
കൊച്ചി: മെത്രാന്‍മാരെയും, വ്യാജ രേഖ കെട്ടി ചമച്ചവരെയും സഭ ആസ്ഥാന കാര്യാലയത്തില്‍ നടക്കുന്ന സിനഡില്‍ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ഉന്നയിച്ച് അതിരൂപത വിശ്വാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 9 മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിന് മുന്‍പില്‍ കുടില്‍ കെട്ടി സത്യാഗ്രഹ സമരം ആരംഭിക്കും.
സഭ സിനഡ് ഏകകണ്ഠമായി എടുത്ത ഏകീകൃത വിശുദ്ധ കുര്‍ബാന തീരുമാനം നടപ്പിലാക്കുക, പരിശുദ്ധ പിതാവിനെ തെറ്റിധരിപ്പിക്കുന്ന ചില മെത്രാന്‍മാരെ സിനഡില്‍ നിന്ന് മാറ്റി നിറുത്തുക, ഇവര്‍ മാര്‍പാപ്പയുടെ കല്‍പ്പനകളെ വളച്ചൊടിച്ച് സഭാ പ്രബോധനങ്ങളെ ലംഘിച്ച് സീറോ മലബാര്‍ സഭയെ സമൂഹ
മദ്ധ്യത്തില്‍ അവ മതിപ്പിന് ഇടയാക്കിയ ബിഷപ്പ്മാര്‍ സ്വയം സ്ഥാനത്യാഗം ചെയ്ത് സഭ വിശ്വാസികളോട് പരസ്യമായി മാപ്പ് പറയണം. ഒരേ ബലീ പീംത്തില്‍ സഭയുടെ സത്യകുര്‍ബാനയും ആഭിചാരകുര്‍ബാനയും നടത്തുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. ഇത് വിശ്വാസ സമൂഹത്തിന് അംഗീകരിക്കാനാവില്ല. എറണാകുളം ബസീലിക്ക പള്ളിയില്‍ ആഭിചാര കുര്‍ബാന അര്‍പ്പിച്ച എല്ലാ വൈദീകരെയും പുറത്താക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് മേജര്‍ അതിരൂപതയിലെ വിശ്വാസി കൂട്ടായ്മ കുടില്‍ കെട്ടി സത്യാഗ്രഹം സമരം നടത്തുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. എം പി ജോര്‍ജ്, ഭാരവാഹികളായ ജോസഫ് എബ്രാഹാം , ജോസഫ് അമ്പലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു.
COMMENTS