കൊച്ചി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആര്‍ ശ്രീജേഷിനെയും കുടുംബത്തെയുംമാണ് കേന്ദ്ര പെട്രോളിയം ട...
കൊച്ചി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആര്‍ ശ്രീജേഷിനെയും കുടുംബത്തെയുംമാണ് കേന്ദ്ര പെട്രോളിയം ടൂറീസം സഹമന്ത്രി സുരേഷ് ഗോപിയുയും ഭാര്യ രാധിക സുരേഷ് ഗോപിയും സ്വവസതിയില്‍ സദ്യയൊരുക്കി സ്വീകരിച്ചത്. ഒളിമ്പിക് മെഡല്‍ ശ്രീജേഷ് മന്ത്രിയ്ക്കു കാണിച്ചു കൊടുത്തു.
ഇന്ത്യക്കായി വിയര്‍ത്തു നേടിയ ഈ മേഡലുകള്‍ക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികള്‍, സഹോദരങ്ങള്‍ മാതാപിതാക്കള്‍ എന്നിവരും ഉണ്ടായിരുന്നു.
Key Words: Union Minister Suresh Gopi, Olympian Sreejesh
COMMENTS