ബംഗളൂരു: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. ഇന്നത്ത...
ബംഗളൂരു: അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിര്‍ണായക തെളിവ് ലഭിച്ചെന്ന് രക്ഷാ ദൗത്യം ഏകോപിക്കുന്ന ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ. ഇന്നത്തെ തിരച്ചിലില്‍ കയറടക്കം കണ്ടെത്തിയതിനാല്‍ അര്‍ജുന്റെ ലോറി പുഴക്കടിയില്‍ തന്നെ ഉണ്ടെന്ന് ഉറപ്പായെന്നും അവര്‍ വ്യക്തമാക്കി.
ഡ്രഡ്ജര്‍ എത്തുന്നത് വരെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുമെന്നും ഡ്രഡ്ജര്‍ എത്തിയശേഷം തെരച്ചില്‍ ഏതുതരത്തില്‍ വേണമെന്ന് തീരുമാനമെടുക്കുമെന്നും കളക്ടര്‍ വിവരിച്ചു. അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചിലില്‍ പ്രതീക്ഷയുണ്ടെന്ന് സഹോദരി അഞ്ജു പ്രതികരിച്ചു.
അതേസമയം നാവിക സേന ഇന്നത്തെ തെരച്ചില്‍ നിര്‍ത്തി. സാധനങ്ങള്‍ കണ്ടെത്തിയ സ്ഥലം അടയാളപ്പെടുത്തി തെരച്ചിലിനിറങ്ങിയ മല്‍പെ സംഘം തിരിച്ചുകയറി. നാളെ അവധിയായിരിക്കുമെന്നും വെള്ളിയാഴ്ച തെരച്ചില്‍ വീണ്ടും തുടങ്ങുമെന്നും ദൗത്യസംഘം വ്യക്തമാക്കി.
Key Words: Arjun Missing, Evidence
COMMENTS