ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമയിലെ അതിക്രമങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ തമിഴ് സിനിമയും ശുദ്ധികലശത്തിനൊരുങ്ങ...
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമയിലെ അതിക്രമങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ തമിഴ് സിനിമയും ശുദ്ധികലശത്തിനൊരുങ്ങുന്നു. തമിഴ് സിനിമയിലെ നടിമാര്‍ക്കെതിരെയുള്ള അതിക്രമം തടയാന്‍ പ്രത്യേക സമിതി രൂപീകരിക്കാനൊരുങ്ങി താരസംഘടനായയ നടികര്‍ സംഘം.
ഇതുസംബന്ധിച്ച് പത്തുപേരടങ്ങുന്ന സമിതി ഉടന്‍ തന്നെ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറി നടന്‍ വിശാല്‍ വ്യക്തമാക്കി. സംഘടന നടന്മാര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാര്‍ക്കുവേണ്ടി കൂടിയുള്ളതാണെന്നും വിശാല്‍ പറഞ്ഞു.
തമിഴ് സിനിമയിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാകാമെന്നും എന്നാല്‍ ഇതുവരെ സംഘടനയ്ക്ക് പരാതി ലഭിച്ചിട്ടില്ലെന്നും വിശാല്‍ പറഞ്ഞു. സിനിമയില്‍ അവസരം തേടിയെത്തുന്ന സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും ആരെങ്കിലും മോശമായി പെരുമാറിയാല്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും വിശാല്‍ വ്യക്തമാക്കി.
COMMENTS