State permit allowed for Auto rickshaws in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ പെര്‍മിറ്റ് പരിഷ്‌കരിച്ച് സര്‍ക്കാര്‍. ഓട്ടോറിക്ഷ പെര്‍മിറ്റില്‍ ഇനി മുതല്‍ ദൂരപരിധിയില്ല. ഇതോടെ കേരളം മുഴുവന്‍ ഓട്ടോറിക്ഷകള്‍ക്ക് സര്‍വീസ് നടത്താനാകും. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
കണ്ണൂര്‍ മാടായി ഏരിയ കമ്മിറ്റി ഓട്ടോറിക്ഷ യൂണിയന്‍ (സി.ഐ.ടി.യു) നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. അതേസമയം ദീര്‍ഘദൂര യാത്ര അപകട നിരക്ക് ഉയര്‍ത്തുമെന്ന വിവിധ കോണുകളില്‍ നിന്നുള്ള മുന്നറിയിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം.
നിലവിലെ പെര്‍മിറ്റ് പ്രകാരം ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റര്‍ മാത്രം ഓടുന്നതിനുള്ള അനുമതിയാണ് ഓട്ടോറിക്ഷകള്‍ക്ക് നല്‍കിയിരുന്നത്. അതിനാണ് മാറ്റം വന്നിരിക്കുന്നത്.
പുതിയ ഓട്ടോറിക്ഷ ഇന്‍ ദ സ്‌റ്റേറ്റ് പെര്‍മിറ്റ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷകള്‍ സ്‌റ്റേറ്റ് പെര്‍മിറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അതേസമയം യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശവും പുതിയ തീരുമാനത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
Keywords: Auto rickshaw, State permit, Kerala, Kannur
COMMENTS