തിരുവനന്തപുരം: ചെമ്പഴന്തി എസ്.എന്‍. കോളേജ് പ്രൊഫസറെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് മര്‍ദിച്ച സംഭവത്തില്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത...
തിരുവനന്തപുരം: ചെമ്പഴന്തി എസ്.എന്‍. കോളേജ് പ്രൊഫസറെ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് മര്‍ദിച്ച സംഭവത്തില്‍ കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടി.
വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാളെ ഉത്തരവിറങ്ങും. ഇവര്‍ക്കെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാംപസില്‍ ഒരു സ്‌കൂട്ടറില്‍ നാലു പേര്‍ സഞ്ചരിച്ചതു ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്തിലാണ് അധ്യാപകനെ കൈയേറ്റം ചെയ്തത്.
അവസാനവര്‍ഷ ഗണിതശാസ്ത്ര വിഭാഗം വിദ്യാര്‍ഥികളായ സെന്തില്‍, ആദിത്യന്‍, ശ്രീജിത്ത്, രണ്ടാം വര്‍ഷ സോഷ്യോളജി വിഭാഗം വിദ്യാര്‍ഥി അശ്വിന്‍ദേവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.ബിജുവിനാണ് മര്‍ദനമേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. ജോലികഴിഞ്ഞ് ബിജുവും മറ്റൊരു പ്രൊഫസറും കൂടി തന്റെ കാറില്‍ വീട്ടിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴാണ് കോളേജിനകത്ത് ഓഡിറ്റോറിയത്തിനു സമീപത്തായി ഒരു സ്‌കൂട്ടറില്‍ നാല് വിദ്യാര്‍ഥികള്‍ അപകടകരമായ രീതിയില്‍ ബൈക്കോടിച്ചതു കണ്ടത്.
Key Words: S.N. College, Professor Attacked, Disciplinary Action, Students
COMMENTS