മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി പുറത്തുവിട്ട ഹേമാ കമ്മറ്റി ...
മലയാള സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും പുരുഷാധിപത്യത്തെക്കുറിച്ചും വെളിപ്പെടുത്തലുകളുമായി പുറത്തുവിട്ട ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച തുടരുന്നു. ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളുമായാണ് പലരും എത്തുന്നത്.
മലയാളി സിനിമയെ നിയന്ത്രിക്കുന്ന പവര്‍ ഗ്രൂപ്പില്‍ ചുറ്റിപ്പറ്റിയാണ് പല ചര്‍ച്ചകളും പുരോഗമിക്കുന്നത്. പവര്‍ ഗ്രൂപ്പില്ലെന്ന് അമ്മ ജനറന്‍ സെക്രട്ടറി സിദ്ദിഖ് തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പവര്‍ ഗ്രൂപ്പുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോനും രംഗത്ത്. ഈ ഗ്രൂപ്പു കാരണം 9 സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.
പവര്‍ ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടെന്നും മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെനും നടിയുടെ വെളിപ്പെടുത്തല്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം വൈകിപ്പിച്ചു. രഞ്ജിത്തിനെതിരായ ആരോപണം ഞെട്ടിപ്പിച്ചെന്നും ശ്വേത പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ടു കര്‍ശനമായ നിയമം വരണം. എന്റെ അടുത്ത് ആരും വന്നിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാന്‍ അറിയാം.
പരാതി പറഞ്ഞാല്‍ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂര്‍വം ആരും മുന്നോട്ടുവരാത്തത്. വനിതാ പ്രാതിനിധ്യമുള്ള എന്റെ സിനിമയെ ഒതുക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും ശ്വേത പറഞ്ഞു.
Key Words: Shweta Menon, Power Group, Malayalam Movie Industry
COMMENTS