അഭിനന്ദ് ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെട്ട പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ഇറങ്ങി. ഹസീനയ്ക്കെതിര...
അഭിനന്ദ്
ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്ന് രക്ഷപ്പെട്ട പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഉത്തർപ്രദേശിലെ ഹിൻഡൻ വ്യോമത്താവളത്തിൽ ഇറങ്ങി.
ഹസീനയ്ക്കെതിരായ പ്രതിപക്ഷ കക്ഷികളുടെ കലാപം നിയന്ത്രണം വിട്ടതോടെയാണ് അവർ രാജിവച്ച് സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് കടന്നത്.
ബംഗ്ലാദേശ് സൈന്യത്തിന്റെ ഹെർക്കുലീസ് വിമാനത്തിലാണ് ഹസീന ഇന്ത്യയിലേക്ക് കടന്നത്. അവരുടെ സഹോദരിയും ഒപ്പമുള്ളതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
ഹസീനയുടെ വിമാനം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യൻ അതിർത്തി കടന്നത് മുതൽ രാജ്യം വിമാനത്തിൻറെ യാത്രാപഥം തിരയുകയായിരുന്നു.
പട്ന വഴിയാണ് വിമാനം യുപിയിൽ എത്തിയത്. ഹസീന ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
ഹസീന ഡൽഹിയിൽ എത്തുന്നത് കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കർശന സുരക്ഷ നിയന്ത്രണങ്ങൾ ഒരുക്കിയിരിക്കുകയാണ്.
ഢാക്കയിലെ ഇന്ത്യൻ ഹൈ കമ്മിഷനും ശക്തമായ സുരക്ഷ ഒരുക്കിയതായി ബംഗ്ലാദേശ് പൊലീസ് അറിയിച്ചു.
ബംഗ്ലാദേശിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവിടേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും ഇന്ത്യ നിർത്തിവെച്ചു.
COMMENTS