A second sexual harassment complaint has also been registered against actor Jayasurya. The second case is related to the complaint filed by the actres
സ്വന്തം ലേഖകന്‍
കൊച്ചി : നടന്‍ ജയസൂര്യയ്‌ക്കെതിരെ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തു. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ഉപദ്രവിച്ചുവെന്നു കാട്ടി നടി നല്കിയ പരാതിയിലാണ് രണ്ടാം കേസ്.
തിരുവനന്തപുരം സ്വദേശിനിയാണ് നടി. തിരുവനന്തപുരം കരമന പൊലീസിനാണ് ഇവര്‍ പരാതി നല്കിയത്. സംഭവം നടന്നത് തൊടുപുഴയിലായതിനാല്‍ കരമന പൊലീസ് ഇതു തൊടുപുഴ പൊലീസിന് കൈമാറും.
തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷക സംഘമാണ് ജയസൂര്യയ്‌ക്കെതിരായ ഈ കേസും അന്വേഷിക്കുക.
കൊച്ചി സ്വദേശിയായ നടി മൊത്തം ഏഴു പേര്‍ക്കെതിരേയാണ് പരാതി നല്കിയിട്ടുള്ളത്. ഇതിലൊന്നാണ് ജയസൂര്യയ്‌ക്കെതിരേയുള്ളത്.
ഇതു കൂടാതെ മുകേഷ് എംഎല്‍എ, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരേയാണ് മറ്റു പരാതികള്‍.
നിലവില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജയസൂര്യക്കെതിരെ കേസെടുത്തിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ ഷൂട്ടിംഗ് നടക്കവേ ശുചിമുറിയുടെ സമീപം വച്ച് കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന മറ്റൊരു നടിയുടെ പരാതിയിലാണ് ഈ കേസ്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
ജാമ്യമില്ലാ വകുപ്പിനു പുറമേ ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഇതേസമയം, ഇപ്പോള്‍ അമേരിക്കയിലുള്ള ജയസൂര്യ ഉടന്‍ നാട്ടിലേക്കു വരില്ല. ജയസൂര്യ ന്യൂയോര്‍ക്കിലാണുള്ളത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയുണ്ടെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നത്.
അദ്ദേഹം ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയേക്കുമെന്നാണ് വിവരം. കോടതിയുടെ തീരുമാനം ഉണ്ടാകുന്നതു വരെ ജയസൂര്യ വിദേശത്ത് തുടരുമെന്നാണ് അറിയുന്നത്.
ഇതേസമയം, ജയസൂര്യയെ നായകനാക്കി നൂറു കോടി രൂപയോളം മുടക്കി നിര്‍മിക്കുന്ന കത്തനാര്‍ ഉള്‍പ്പെടെയുള്ള സിനിമകളും പ്രതിസന്ധിയിലായി. നടനുണ്ടായ പേരുദോഷം സിനിമയുടെ ഭാവിയെ ബാധിക്കുമോ എന്ന ആശങ്ക പിന്നണി പ്രവര്‍ത്തകര്‍ക്കുണ്ട്.
COMMENTS