തിരുവനന്തപുരം: രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. ...
തിരുവനന്തപുരം: രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെ രചന നാരായണന്‍കുട്ടിയുടെ അഷ്ടമിരോഹിണി ദിനാശംശ പോസ്റ്റ് ഇങ്ങനെയായിരുന്നു. പോസ്റ്റ് ഏറെ ശ്രദ്ധേയമായി.
സംവിധായകന്‍ രഞ്ജിത്തിന്റെയും നടന്‍ സിദ്ദിഖിന്റെയും രാജി അനിവാര്യമായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ആരോപണം നേരിടുന്ന സംഘത്തില്‍ സൈക്കോ പാത്തുകളുണ്ടെന്നാണ് മനസ്സിലാകുന്നത്. ഉത്തരവാദികളെ കൊണ്ട് ജനം മറുപടി പറയിക്കും. സാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നടപടിയെടുക്കാത്തത് നീതികരിക്കാനാവില്ല. ഈ വിഷയത്തിലെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തെ താറടിക്കുന്നതല്ലെന്നും ആഷിഖ് അബു വ്യക്തമാക്കി.
യുവനടിയുടെ ആരോപണത്തിന് പിന്നാലെയാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചത്.
സിദ്ദിഖിന്റേത് അനിവാര്യമായ രാജിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മിയും മാല പാര്‍വതിയും പ്രതികരിച്ചു. ആരോപണം വരുമ്പോള്‍ മാറിനില്‍ക്കുക എന്നതാണ് ഉചിതമായ തീരുമാനമെന്ന് ഇരുവരും പറഞ്ഞു.
രാജിവെച്ചു എന്നതാണ് ആരോപണം നേരിട്ട നിലയ്ക്ക് സിദ്ദിഖ് ചെയ്ത ഏറ്റവും നല്ല കാര്യമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമ മേഖലയില്‍ മാത്രമല്ല എല്ലാ മേഖലയിലും പ്രശ്‌നങ്ങളുണ്ടെന്നും സിദ്ദിഖിനെതിരെ ഉണ്ടായത് ആരോപണം മാത്രമാണെന്നും ധര്‍മജന്‍ പറഞ്ഞു. താന്‍ എപ്പോഴും ഇരകള്‍ക്കൊപ്പമാണെന്നും ധര്‍മജന്‍ വ്യക്തമാക്കി.
നിലവില്‍ ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മേഖലയിലും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നശേഷം സിനിമ മേഖലയിലേത് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. നിയമസാധ്യത പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത് ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും രണ്‍ജി പണിക്കര്‍.
ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇരയാക്കപ്പെട്ടവര്‍ക്ക് കേസ് നല്‍കാന്‍ സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയില്‍ സര്‍ക്കാര്‍ പറയുമെന്നും മന്ത്രി പറഞ്ഞു.
Key Words: Sidhique, Ranjith, Hema Committee Report
COMMENTS