കല്‍പ്പറ്റ: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനുമാണ്...
കല്‍പ്പറ്റ: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനുമാണ് ഇരുവര്‍ക്കും ഒപ്പമുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിക്കും.
ഇന്നല എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലു ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ബെയ്ലി പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
COMMENTS