കൊച്ചി: കേരളത്തിന്റെ ഞെട്ടല്‍ ഇനിയും മാറാത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന്റെ കൈ പിടിച്ച് പൃഥ്വിരാജും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ന...
കൊച്ചി: കേരളത്തിന്റെ ഞെട്ടല്‍ ഇനിയും മാറാത്ത ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വയനാടിന്റെ കൈ പിടിച്ച് പൃഥ്വിരാജും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് താരം സംഭാവന നല്‍കിയത്.
മുമ്പ് മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍-നസ്രിയ, ആസിഫ് അലി, ടൊവിനോ തോമസ്, സൗബിന്‍ സാഹിര്‍, ജോജു ജോര്‍ജ്, മഞ്ജു വാര്യര്‍, നവ്യാ നായര്‍, തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരന്ത മേഖലയില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഭാഗമായി 3 കോടി രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതര ഭാഷാ താരങ്ങളും കേരളത്തിനായി കൈ കോര്‍ത്തിരുന്നു. ധനുഷ്, കമല്‍ ഹാസന്‍, സൂര്യ, കാര്‍ത്തി, ജ്യോതിക, രശ്മിക, വിക്രം തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. സൂര്യയും ജ്യോതികയും കാര്‍ത്തിയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് നല്‍കിയത്. വിക്രം 20 ലക്ഷവും പ്രഭാസ് രണ്ട് കോടി രൂപയും, അല്ലു അര്‍ജുന്‍ 25 ലക്ഷവും, ചിരഞ്ജീവിയും രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപയും, രശ്മിക മന്ദാന പത്ത് ലക്ഷവും നല്‍കിയിരുന്നു. കൂടാതെ, തമിഴ്‌നാട് ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു കോടി രൂപ നല്‍കുകയും ചെയ്തിരുന്നു.
Key words: Wayanad Landslide, Prithviraj
COMMENTS