മുണ്ടക്കൈ : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ശനിയാഴ്ച തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് കളക്...
മുണ്ടക്കൈ : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ ശനിയാഴ്ച തിരച്ചിൽ ഉണ്ടായിരിക്കില്ലെന്ന് കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇക്കാരണത്താൽ ശനിയാഴ്ച തിരച്ചിൽ വേണ്ടെന്നു വച്ചിരിക്കുകയാണ്. ഞായറാഴ്ച തിരച്ചിൽ തുടരും. തിരച്ചിലിന് എത്തുന്ന സന്നദ്ധ പ്രവർത്തകരെ ആരെയും പ്രധാനമന്ത്രിയുടെ സന്ദർശനം കഴിയുന്നതുവരെ സ്ഥലത്തേക്ക് കടത്തിവിടില്ല.
വിമാനത്തിൽ കണ്ണൂരിലെത്തുന്ന അവിടെ നിന്ന് ഗൊലി കോപ്ടറിൽ ദുരന്ത മേഖലയിലേക്കു പോകും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെ സ്വീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ മലബാറിൽ എത്തിയിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നുണ്ട്.
ദുരന്ത ബാധിത പ്രദേശത്ത് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തി. പൊതുമുതലിനും വസ്തു വകകൾക്കും വൻ നാശമാണ് ഉണ്ടായിരിക്കുന്നതെന്ന് സംസ്ഥാനം കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. പുനരധിവാസത്തിനായി കുറഞ്ഞത് 2000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള കേരള സംഘം കേന്ദ്ര സംഘത്തെ അറിയിച്ചു.
Keywords: Kerala, Wayanad, Narendra Modi, landslide
COMMENTS