തിരുവനന്തപുരം: പി.കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിപിഐഎം...
തിരുവനന്തപുരം: പി.കെ ശശിക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി.കെ ശശിക്കെതിരെ നടപടിയുണ്ടായെന്ന എന്ന വാര്‍ത്ത തെറ്റാണെന്നും രാജിവെക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം വ്യക്തത.
നിലവില്‍ പി.കെ ശശിക്കെതിരായി പാര്‍ട്ടി ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. പരാതികളില്‍ സി പി എം കൃത്യമായ നിലപാടുകള്‍ സ്വീകരിക്കും. മണ്ണാര്‍കാട് ഏരിയ കമ്മിറ്റിക്കെതിരായ നടപടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയേണ്ടതില്ലെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
പി കെ ശശിക്കെതിരായ പാര്‍ട്ടി നടപടിയെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിച്ചു എന്ന വിവരം അറിയില്ലെന്നും മന്ത്രി പറഞ്ഞു.
Key Words: PK Shashi, MV Govindan
COMMENTS