Supreme court grants bail to K.Kavitha
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ.കവിതയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 10 ലക്ഷം രൂപയുടെ ബോണ്ടിലും സാക്ഷികളെ സ്വാധീനിക്കരുത് എന്ന നിര്‍ദ്ദേശത്തിലുമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ എല്ലാ അന്വേഷണവും പൂര്‍ത്തിയായെന്നും ഇതേ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിച്ചതും ചൂണ്ടിക്കാട്ടിയുള്ള കവിതയുടെ ഹര്‍ജിയിലാണ് നടപടി.
അതേസമയം കേസില്‍ കവിതയ്ക്കുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാന്‍ സുപ്രീംകോടതി ഇ.ഡിയോടും സി.ബി.ഐയോടും ആവശ്യപ്പെട്ടു. കേസില്‍ കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഇ.ഡി കവിതയെ കസ്റ്റഡിയിലെടുത്തത്.
Keywords: Supreme court, K.Kavitha, Bail, BRS
COMMENTS