Mohanlal, the former president of Amma, said that he welcomes the Justice Hema committee report and has given two statements before the committee
തിരുവനന്തപുംരം: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും കമ്മിറ്റി മുന്‍പാകെ രണ്ട് തവണ മൊഴി നല്‍കിയെന്നും താരസംഘടന അമ്മയുടെ മുന്‍ പ്രസിഡന്റ് മോഹന്‍ലാല്‍.
തനിക്കറിയാവുന്ന കാര്യങ്ങള്‍ കമ്മിറ്റിയോട് വെളിപ്പെടുത്തി. ഏങ്ങും ഒളിച്ചോടിയിട്ടില്ല. ഭാര്യയുടെ സര്‍ജറിയുമായും സിനിമ ചിത്രീകരണവുമായും ബന്ധപ്പെട്ട് സ്ഥലത്തില്ലായിരുന്നെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെല്ലാം ക്രൂശിക്കപ്പെടുന്നത് അമ്മയാണ്. അതു ട്രേഡ് യൂണിയന്‍ സ്വഭാവമുള്ള സംഘടനയല്ല. കുടുംബ സ്വഭാവമുള്ള സംഘടനയാണ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തത്തിലാണ്.
നിരവധി സംഘടനകള്‍ ഉള്ള ഇന്‍ഡസ്ട്രിയാണ് മലയാളം സിനിമ. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതാണ് കാണുന്നത്. ആരോപണങ്ങളുടെ പേരില്‍ ഒരു സംഘടനയെ മാത്രം ക്രൂശിക്കുന്നത് ശരിയല്ല. നിയമ സഹായം തേടിയും സിനിമയിലെ തലമൂത്ത ആളുകളുമായി കൂടിയോലോചിച്ചുമാണ് അമ്മ ഭരണസമതി പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്.
സംഘടനാ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറില്ല. സിനിമയില്‍ സംഭവിച്ചത് മറ്റെല്ലാം മേഖലയിലും സംഭവിക്കുന്നതു തന്നെയാണ്. തെറ്റുകാര്‍ക്കെതിരെ അന്വേഷണം വേണം. അതിന്റെ പേരില്‍ പതിനായിരങ്ങള്‍ ജോലി ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയാകെ തകര്‍ന്നു പോകുന്ന സ്ഥിതി വരരുത്.
ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. അങ്ങനെ എനിക്ക് അറിയുകയുമില്ല. സംഭവിച്ചത് സംഭവിച്ചു. പ്രതികളായവരെ പുറത്തുകൊണ്ടുവരണം.
സംഘടന പരാതിപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കും. മാധ്യമങ്ങള്‍ സഹകരിച്ചാല്‍ കോണ്‍ക്ലേവില്‍ ഞങ്ങളും സഹകരിക്കും. രണ്ടുമാസത്തിനുള്ളില്‍ എല്ലാമറിയാം. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളും എന്റെ പക്കലില്ല. ഇതിലും വലിയ കാര്യങ്ങള്‍ സിനിമയില്‍ നടന്നിട്ടുണ്ട്. പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.
സര്‍ക്കാരും പൊലീസുമൊക്കെയുണ്ട്. കുറ്റം ചെയ്തവര്‍ക്ക് പിന്നാലെ പൊലീസുണ്ട്. അതല്ലാതെ അഭിപ്രായം ചോദിച്ചാല്‍ എനിക്ക് ആണെന്നോ അല്ലെന്നോ പറയാന്‍ അറിയില്ല.
അമ്മ അസോസിയേഷനെക്കുറിച്ച് ഒരുപാട് തെറ്റിധാരണങ്ങളും വിയോജിപ്പുമുണ്ട്. ഒരുപാട് പേര്‍ ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് പറയുന്നു. അങ്ങനെ പറയുന്നവര്‍ മുന്നോട്ടു വരട്ടെ. ഞങ്ങളെക്കാള്‍ നയിക്കാന്‍ പ്രാപ്തിയുള്ളവര്‍ വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
സംഘടനയില്‍ തുടര്‍ന്നാല്‍ ആരോപണങ്ങള്‍ ഞങ്ങള്‍ക്ക് നേരെ വരും. കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ ഇന്‍ഡസ്ട്രിയാണ്. ചില വ്യക്തിപരമായി തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. മറ്റു ഭാഷകളില്‍ നിന്നുള്ളവര്‍ വിളിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കുന്നു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ എടുത്ത നല്ല തീരുമാനമാണ്. കമ്മിറ്റികള്‍ എല്ലാ മേഖലയിലും വരണമെന്നാണ് ആഗ്രഹിക്കുന്നത്. തെറ്റു ചയ്തവരെ രക്ഷിക്കാന്‍ കഴിയില്ല. ദയവുചെയ്ത് എല്ലാവരും സഹകരിച്ച് ഈ പ്രതിസന്ധി മറികടക്കണം. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് എനിക്കറിയില്ല. വളരെയധികം സങ്കടമുണ്ട്.
അമ്മ ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. എല്ലാവരുമായി ആലോചിച്ചാണ് അമ്മയില്‍ നിന്നു മാറിയത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും, അദ്ദേഹം പറഞ്ഞു.
Summary: Mohanlal, the former president of Amma, said that he welcomes the Justice Hema committee report and has given two statements before the committee. He disclosed what he knew to the committee. Never ran away. Mohanlal told the media that he was not there due to his wife's surgery and film shooting.
COMMENTS