Legal notice against actress Manju Warrier
കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാരോപിച്ച് നടി മഞ്ജു വാര്യര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യരുടെ പാര്‍ട്ട്‌നര്‍ഷിപ്പിലുള്ള നിര്‍മ്മാണ കമ്പനി നിര്‍മ്മിച്ച `ഫൂട്ടേജ്' സിനിമയില്‍ അഭിനയിക്കുന്നതിനിടെ പരിക്കേറ്റ നടിക്ക് ആവശ്യമായ രീതിയിലുള്ള ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും സെറ്റില്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ലെന്നും നോട്ടീസില്‍ പറയുന്നു. അതിനാല്‍ നഷ്ടപരിഹാരമായി അഞ്ചു കോടി രൂപ നല്‍കണമെന്നുമാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിര്‍മാണ കമ്പനി മൂവി ബക്കറ്റിലെ മറ്റൊരു പാര്‍ട്ണറായ ബിനീഷ് ചന്ദ്രനെതിരെയും ശീതള്‍ തമ്പി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഫൂട്ടേജ് റിലീസായിട്ടില്ല.
ചിമ്മിനി വനമേഖലയിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. ഷൂട്ടിങ്ങിനിടയില്‍ ഫൈറ്റ് സീനില്‍ ശീതള്‍ അഭിനയിച്ചിരുന്നെന്നും എന്നാല്‍ മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷൂട്ട് ചെയ്തതെന്നും നടി പറയുന്നു.
തുടര്‍ച്ചയായി ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്തതിനാല്‍ തനിക്ക് പരിക്കേറ്റിരുന്നതായും ശസ്ത്രക്രിയ തന്നെ നടത്തേണ്ടി വന്നുവെന്നും വലിയ തുക അതിനായി ചെലവായെന്നും നടി പറയുന്നു.
എന്നാല്‍ നിര്‍മ്മാണ കമ്പനി പലപ്പോഴായി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് നല്‍കിയതെന്നും നിലവില്‍ ജോലിക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നും അതിനാല്‍ ഉചിതമായ നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ആവശ്യം.
Keywords: Manju Warrier, Sheethal Thampy, Legal notice, Footage
COMMENTS