Actress and political leader Khushbu Sundar has resigned from the National Commission for Women. Khushbu was nominated for this position in February 2
ചെന്നൈ: ദേശീയ വനിതാ കമ്മിഷന്‍ അംഗത്വത്തില്‍ നിന്ന് നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു സുന്ദര്‍ രാജിവച്ചു. 2023 ഫെബ്രുവരിയിലാണ് ഖുശ്ബു ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ജൂണ്‍ 28 തീയതിവച്ച് അവരുടെ രാജി സ്വീകരിച്ചതായി വനിതാ ശിശു വികസന മന്ത്രാലയം സ്ഥിരീകരിച്ചു.
ഞാന്‍ ഒരു മാസം മുമ്പ് വനിതാ ശിശു വികസന മന്ത്രാലയത്തിന് എന്റെ രാജിക്കത്ത് നല്‍കിയിരുന്നു, അത് സ്വീകരിക്കപ്പെട്ടത് ഇപ്പോഴാണെന്നു മാത്രം. ഞാന്‍ ഒരു രാഷ്ട്രീയ ചായ്വുള്ള വ്യക്തിയാണ്. ദേശീയ വനിതാ കമ്മിഷന്‍ അംഗമായതിനാല്‍ എന്റെ പാര്‍ട്ടിയായ ബിജെപിയെ പ്രതിനിധാനം ചെയ്തു സംവാദങ്ങളിലും മറ്റ് രാഷ്ട്രീയ വേദികളിലും പങ്കെടുക്കാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് ദേശീയ വനിതാ കമ്മിഷനില്‍ നിന്ന് രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു, ഖുശ്ബു പറഞ്ഞു.
'14 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിന് ശേഷം, ഇന്ന് ഹൃദയസ്പര്‍ശിയായ ഒരു പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നു. ഞങ്ങളുടെ മഹത്തായ പാര്‍ട്ടിയായ ബിജെപിയെ സേവിക്കുന്നതിനുള്ള എന്റെ അഭിനിവേശം പൂര്‍ത്തിയാക്കാനായി ദേശീയ വനിതാ കമ്മിഷന്‍ അംഗത്വത്തില്‍ നിന്ന് രാജിവച്ചു, ഖുശ്ബു എക്‌സില്‍ കുറിച്ചു.
ദേശീയ വനിതാ കമ്മിഷനില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ് എന്നിവരോട് അവര്‍ നന്ദി അറിയിച്ചു.
ദേശീയ വനിതാ കമ്മിഷന്റെ ഭാഗമാകുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എനിക്ക് പൂര്‍ണ്ണ ഹൃദയത്തോടെ സേവനം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്,' അവര്‍ കുറിച്ചു.
Summary: Actress and political leader Khushbu Sundar has resigned from the National Commission for Women. Khushbu was nominated for this position in February 2023. The Ministry of Women and Child Development confirmed that her resignation was accepted on June 28.
COMMENTS