കല്‍പ്പറ്റ: വയനാടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട്...
കല്‍പ്പറ്റ: വയനാടിലെ ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്നും സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
അതേസമയം, വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായവര്‍ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ വ്യക്തമാക്കി. വയനാട് പുനരധിവാസം സമഗ്രമായി ചെയ്യുമെന്നും പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവര്‍ത്തനത്തിനായിരുന്നു. മൂന്നാം ദിവസം ബെയ്‌ലി പാല നിര്‍മ്മാണത്തിനായിരുന്നു മുന്‍ഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key words: Wayanad Landslide, Sidharamaiah, Karnakata Government
COMMENTS