ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഒന്നാ...
ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഉണ്ടാകും. ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കി. കോണ്‍ഗ്രസും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി 13 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.
Key Words: Jammu and Kashmir, Assembly Elections, BJP, Congress, Candidate List
COMMENTS