കൊച്ചി: ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 3നാണ് എന്‍ഐഎ കേസ...
കൊച്ചി: ഇറാനിലേക്ക് അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ എന്‍ഐഎ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. ജൂലൈ 3നാണ് എന്‍ഐഎ കേസന്വേഷണം ഏറ്റെടുത്തത്. കേസിന് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് ആലുവ റൂറല്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എന്‍ഐഎ ഏറ്റെടുത്തത്.കേസില്‍ 3 പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തു.
ഇറാനില്‍ ഒളിവിലുള്ള കൊച്ചി സ്വദേശി മധു ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മധു ജയകുമാറിനെ നാട്ടിലെത്തിക്കാനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് എന്‍ഐഎ മനുഷ്യക്കടത്ത് കേസ് ഏറ്റെടുത്തത്.
ആദ്യം പിടിയിലായ തൃശൂര്‍ സ്വദേശി സാബിത് നാസറാണ് കേസിലെ രണ്ടാം പ്രതി. കൊച്ചി, കുവൈത്ത്, ഇറാന്‍ റൂട്ടില്‍നിരന്തരം യാത്ര ചെയ്തിരുന്ന ആളായിരുന്നു സാബിത്ത്. വൃക്ക നല്‍കാന്‍ തയാറാകുന്നവരെ കണ്ടെത്തി അവരെ ഇറാനിലും തിരികെയും എത്തിക്കുക എന്നതായിരുന്നു ഇയാളുടെ ജോലി.
Key Words: Human Trafficking, Iran, NIA
COMMENTS