തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ താന്‍ നിരാശനാണെന്നും, എന്നാല്‍ തന്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തര...
തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുകുലുക്കിയ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ താന്‍ നിരാശനാണെന്നും, എന്നാല്‍ തന്റെ സ്വന്തം സംസ്ഥാനം ഈ മീ ടു തരംഗത്തിന് തുടക്കം കുറിച്ചതില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
ഇന്ത്യന്‍ സമൂഹത്തിലെ മൊത്തത്തിലുള്ള മനോഭാവം മാറേണ്ടതുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലിംഗസമത്വത്തിനായുള്ള യഥാര്‍ത്ഥ പോരാട്ടം ഇന്ത്യന്‍ സമൂഹത്തിന്റെ 'അപചയം' തിരുത്തുന്നതിലാണെന്നും അഭിപ്രായപ്പെട്ടു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അഞ്ചു വര്‍ഷമായി പുറത്തുവിടാതെ തടഞ്ഞുവച്ചത് ക്ഷമിക്കാനാവില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Hema Committee Report, Sashi tharoor
COMMENTS