അഭിനന്ദ് ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്ത്യ വിട്ടുവെന്ന വാർത്ത തെറ്റാണെന്നും അവർ വന്ന വിമാനം മടങ്ങിപ്പോയെന്നും വിദേ...
അഭിനന്ദ്
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്ത്യ വിട്ടുവെന്ന വാർത്ത തെറ്റാണെന്നും അവർ വന്ന വിമാനം മടങ്ങിപ്പോയെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ഹസീന ഇന്ത്യയിൽ തന്നെ തുടരുകയാണ്. അവർ വന്ന സൈനിക വിമാനവും ഒപ്പം വന്ന ഏഴു ബംഗ്ലാ സൈനികരും തിരികെ പോയി.
ഇന്ത്യൻ സേന ബംഗ്ലാ സേനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജയശങ്കർ പറഞ്ഞു.
ഇതേ സമയം, ഹസീനയ്ക്കു രാഷ്ട്രീയ അഭയം നല്കുന്ന കാര്യത്തിൽ ബ്രിട്ടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹസീനയുടെ മകനും മറ്റു ബന്ധുക്കളും ലണ്ടനിലാണ് താമസം. രാഷ്ട്രീയ- സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് ഹസീനയ്ക്ക് ഇന്ത്യ രാഷ്ട്രീയ അഭയം നല്കാനിടയില്ല.
COMMENTS