കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍...
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച സംസ്ഥാന സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നിട്ടും നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനല്‍ കുറ്റമാണെന്നും കുറ്റാരോപിതരായ പ്രമുഖരെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് പൂര്‍ത്തിവെച്ചതെന്നും ക്രിമിനല്‍ കുറ്റത്തിന് നേതൃത്വം കൊടുത്ത സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Key Words: Hema Committee Report, NK Premachandran MP, Pinarayi Government
COMMENTS