കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ പിന്തുണ...
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ ബലാത്സംഗത്തിനിരയായി യുവ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരത്തെ പിന്തുണച്ചതിന് തനിക്ക് ഓണ്‍ലൈനില്‍ ബലാത്സംഗ ഭീഷണിയുണ്ടെന്ന് മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തി അവകാശപ്പെട്ടു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ടാണ് മിമി ചക്രവര്‍ത്തി സംഭവം വ്യക്തമാക്കിയത്. അടുത്തിടെയായി ഇത്തരത്തിലുള്ള നിരവധി ഭീഷണിപ്പെടുത്തുന്ന കമന്റുകള്‍ ലഭിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ മുഖംമൂടി ധരിച്ച്, വിഷമുള്ള പുരുഷന്മാരുണ്ടെന്ന് കൊല്‍ക്കത്ത പൊലീസിന്റെ സൈബര്‍ ക്രൈം ഡിവിഷനെ ടാഗ് ചെയ്തുകൊണ്ട് മിമി ചക്രവര്‍ത്തി എക്സില്‍ പോസ്റ്റ് ചെയ്തു.
അതേസമയം, കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സിവില്‍ വോളണ്ടിയര്‍ സഞ്‌ജോയ് റോയ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടര്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജ്യത്തുടനീളം പ്രതിഷേധം നടത്തി.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സുരക്ഷാ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ) ഈ നീക്കത്തെ സ്വാഗതം ചെയ്തു.
Key Words: Mimi Chakraborty, Kolkata Doctors' Strike
COMMENTS