ന്യൂഡല്‍ഹി: 9 സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് ...
ന്യൂഡല്‍ഹി: 9 സംസ്ഥാനങ്ങളില്‍ നിന്നായി 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ മൂന്നിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങളിലെ രണ്ട് നിയമസഭ സീറ്റുകളിലേക്കും സെപ്റ്റംബര്‍ മൂന്നിന് ഉപ തെരഞ്ഞെടുപ്പ് നടക്കും.
കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാല്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ്.
രാജ്യസഭാംഗങ്ങളായിരുന്ന കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ദീപേന്ദര്‍ സിങ് ഹൂഡ (കോണ്‍ഗ്രസ്), മിസ ഭാരതി (ആര്‍.ജെ.ഡി), വിവേക് താക്കൂര്‍ (ബി ജെ പി), ബിപ്ലവ് കുമാര്‍ ദേവ് (ബി ജെ പി) തുടങ്ങിയവരും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഉപരിസഭയില്‍ ഒഴിവ് വന്നിട്ടുണ്ട്. ആഗസ്റ്റ് 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 21 ആണ്.
Key Words: Election
COMMENTS