കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. മണി...
കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലിന്റെ ഭാഗമായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സൂചിപ്പാറയില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവിലാണ് മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശികളായ രഹീസ്, സ്വാലിം, മുഹ്‌സിന്‍ എന്നിവരെ രക്ഷപെടുത്തിയത്. രഹീസിനെ വടം ഉപയോഗിച്ചും പരിക്കേറ്റ മറ്റു രണ്ടുപേരെ എയര്‍ലിഫ്റ്റ് ചെയ്തും രക്ഷപ്പെടുത്തുകയായിരുന്നു.
കോസ്റ്റ്ഗാര്‍ഡും വനംവകുപ്പും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. വനം വകുപ്പ്, ആംഡ് ഫോഴ്‌സ്, പൊലീസ് സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തിരച്ചിലിനായി എത്തിയ പ്രാദേശിക സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് സൂചിപ്പാറയില്‍ ഒന്നാം വെള്ളച്ചാട്ടത്തിനും രണ്ടാം വെള്ളച്ചാട്ടത്തിനുമിടയില്‍ കുടുങ്ങിയതെന്നാണ് വിവരം. വളരെ ശക്തമായ നീരൊഴുക്കുള്ള ഭാഗത്താണ് ഇവര്‍ കുടുങ്ങിയത്.
Key words : Wayanad, Landslide, Kerala news, Suchippara
COMMENTS