റിയാദ്: യുട്യൂബില്‍ ചാനല്‍ തുടങ്ങി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇക്കാര്യമറിയിച്ച് താരം തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്...
റിയാദ്: യുട്യൂബില്‍ ചാനല്‍ തുടങ്ങി ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇക്കാര്യമറിയിച്ച് താരം തന്നെയാണ് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്സ്‌ക്രൈബ് ചെയ്യുന്നത്. യു.ആര്‍ എന്ന രണ്ടക്ഷരം വെച്ചാണ് ചാനല്‍ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളില്‍ ലോകത്ത് ഏറ്റവും ഫോളോവേഴ്സുള്ള താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ.
'ദ വെയ്റ്റ് ഈസ് ഓവര്‍, ഒടുവിലിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, സബ്‌സ്‌ക്രൈബ് ചെയ്യൂ', ക്രിസ്റ്റ്യാനോ കുറിച്ചു. വിവിധ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്.
COMMENTS