ലണ്ടൻ: പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ് കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു...
ലണ്ടൻ: പ്രമുഖ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ് കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ഇതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭാര്യയുടെ വെളിപ്പെടുത്തൽ.
തോർപിന്റെ മരണം ആരാധകർ ഞെട്ടലോടെയാണ് കേട്ടത്.ഓഗസ്റ്റ് അഞ്ചിനായിരുന്നു തോർപ് മരിച്ചത്.
വിഷാദരോഗം കലശലായതിനെ തുടർന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ഭാര്യ അമാൻഡ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അദ്ദേഹം ഇല്ലെങ്കിൽ എന്റെയും മക്കളുടെയും ജീവിതം കുറച്ചുകൂടി മെച്ചപ്പെടുമെന്ന് തോന്നിക്കാണുമെന്നും അതിനാലാവാം ആത്മഹത്യ ചെയ്തതെന്നും അമാൻഡ പറഞ്ഞു.
1993 മുതൽ 2005 വരെ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൻറെ ഭാഗമായിരുന്നു ഗ്രഹാം തോർപ്. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം 6744 റൺസ് നേടിയിരുന്നു. ഇംഗ്ലണ്ടി നായി 100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
കൗണ്ടി ക്രിക്കറ്റിൽ സറെയുടെ താരമായിരുന്നു ഗ്രഹാം തോർപ്. സറെയ്ക്കുവേണ്ടി ഇരുപതിനായിരത്തോളം റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.
2022 ൽ തോർപ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതീവ ഗുരുതര നിലയിലായ അദ്ദേഹം ഏറെക്കാലം ചികിത്സയ്ക്ക് വിധേയനായിരുന്നു. ചികിത്സ കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ആത്മഹത്യാ പ്രവണത അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല എന്നാണ് അമാൻഡ പറയുന്നത്.
Keywords Graham Thorpe, Amanda, Cricket, England, Batsman, cricketer
COMMENTS