കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള 7 സിനിമ താരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍...
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷ് അടക്കമുള്ള 7 സിനിമ താരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് നടി നടത്തിയത്. ഓരോരുത്തര്‍ക്കുമെതിരെ വളരെ വിശദമായ പരാതിയാണ് നല്‍കിയിരിക്കുന്നത്. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിശദമായ പരാതിയെന്നും നടി വ്യക്തമാക്കി.
തന്റെ അനുഭവം പങ്കുവെച്ച് നടി രംഗത്തെത്തിയതിന് പിന്നാലെ അന്വേഷണ സംഘം ബന്ധപ്പെടുകയും ഇതിന് പിന്നാലെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നെന്നും മിനു പ്രതികരിച്ചു. ഫിസിക്കലായാലും വെര്‍ബലായാലും അത് അബ്യൂസ് തന്നെയാണെന്നും ഇപ്പോള്‍ തനിക്ക് സര്‍ക്കിന്റേയും ഉദ്യോഗസ്ഥരുടേയും പിന്തുണയുണ്ടെന്നും മിനു പ്രതികരിച്ചു. ഈ ഏഴുപേര്‍ക്കെതിരെയും പരാതിയായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും നടി അഭിപ്രായപ്പെട്ടു.
അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോള്‍ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും വില്ലയിലേക്ക് വരാന്‍ ക്ഷണിച്ചുവെന്നും മിനു വെളിപ്പെടുത്തിയിരുന്നു. മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു.
Key Words: Actress Minu Muneer, Sexual Harassment Complaint, Mukesh
COMMENTS