വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 270 ആയി. 98 പേരെ കാണാനില്ലെന്ന് ഔദ്യോഗിക വിവരം. ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയില്‍ ഒറ്റപ...
വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 270 ആയി. 98 പേരെ കാണാനില്ലെന്ന് ഔദ്യോഗിക വിവരം. ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ എയര്‍ഫോഴ്‌സ് എത്തി. രക്ഷാപ്രവര്‍ത്തനത്തിനായി വയനാട് വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റര്‍ എത്തിച്ചു.
പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റര്‍ ദുരന്തഭൂമിയിലേക്ക് ലാന്‍ഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘം അല്‍പ സമയത്തിനകം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ടവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനായി താത്ക്കാലിക പാലം നിര്‍മിച്ചു. താത്ക്കാലിക പാലം വഴിയും റോപ്പ് വഴിയും ആളുകളെ ഇക്കരെ എത്തിച്ചുവരികയാണ്.
Key Words: Wayanad Lanslide , Alert, Kerala
COMMENTS