തിരുവനന്തപുരം: രാജ്യത്തെയാകെ ഞെട്ടിച്ച വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 93 ആയതായി ഔദ്യോഗിക സ്ഥിരീകരണം. മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം: രാജ്യത്തെയാകെ ഞെട്ടിച്ച വയനാട് ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 93 ആയതായി ഔദ്യോഗിക സ്ഥിരീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 5 മണിയോടെ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മലയോര ജില്ലയായ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജില്ലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു.
സൈന്യം ഉള്‍പ്പെടെ എത്തി രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
പ്രദേശത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വെല്ലുവിളിയായി തുടരുകയാണെന്ന് രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.
Key Words: Wayanad, Landslide, Tragedy
COMMENTS